04:53am 01 October 2026
NEWS
എംഡിഎംഎയുമായി രണ്ട് ഡോക്ടർമാർ പിടിയിൽ
30/09/2026  04:21 PM IST
nila
എംഡിഎംഎയുമായി രണ്ട് ഡോക്ടർമാർ പിടിയിൽ

കണ്ണൂർ: മട്ടന്നൂരിലെ ബാറിലെ മുറിയിലും ആഡംബര ജീപ്പിലുമായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടർമാർ എക്സൈസ് പിടിയിൽ. മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ എച്ച്.എ. ഇർഷാദ് (33), തലശ്ശേരി വടക്കുമ്പാട് കൂളി ബസാറിലെ സദ്മം വീട്ടിൽ സി.പി. സിദ്ധാർഥ് (31) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 2.809 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് കമ്മിഷണർ സ്ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മട്ടന്നൂരിലെ സ്കൈ പാലസ് ബാറിൽ പരിശോധന നടത്തിയത്.

ബാറിലെ മുറിയിലും ഇവർ സഞ്ചരിച്ച ആഡംബര ജീപ്പിലുമായി സൂക്ഷിച്ചിരുന്ന ലഹരിമരുന്നാണ് കണ്ടെത്തിയത്. അറസ്റ്റിലായവരിൽ ഒരാൾ ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജിലെ പിജി മെഡിക്കൽ വിദ്യാർഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടറുമാണെന്ന് എക്സൈസ് അറിയിച്ചു.

ബെംഗളൂരുവിൽനിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ചോദ്യം ചെയ്യലിൽ ഇവർ നൽകിയ മൊഴിയെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img